ആലപ്പുഴ: വേമ്പനാട്ട് കായലില്‍ അനിയത്രിതമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധാരണയായി. നിലവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അര്‍ഹതയുള്ള ഹൗസ് ബോട്ടുകള്‍ക്ക് 15 ദിവസത്തിനകം ലൈസന്‍സ് നല്‍കും.
2014 ജനുവരി ഒന്നിനു ശേഷം നിര്‍മിച്ച ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കണോ എന്ന തീരുമാനം സര്‍ക്കാരിന്റെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. വിനോദസഞ്ചാര, തുറമുഖ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് നടപടിക്കു ധാരണയായത്. ഈ തീരുമാനം വേമ്പനാട്ടുകായലിലെ നുറുകണക്കിനു ഹൗസ് ബോട്ടുകളെ ബാധിക്കും.
ഹൗസ് ബോട്ടുകള്‍ക്ക് നിലവാര തരംതിരിവ് ഏര്‍പ്പെടുത്തും. ആലപ്പുഴ പുന്നമടയിലെ മാലിന്യ സംസ്‌കരണം ആലപ്പുഴ പള്ളാതുരുത്തിയില്‍ ഹൗസ് ബോട്ട് കേന്ദ്രങ്ങള്‍ എന്നിവ നടപ്പിലാകും മാലിന്യ സംസ്‌കരണം യഥാവിധി നടപ്പാക്കാത്ത ഹൗസ് ബോട്ടുകളുടെ നിലവാരം താഴ്ത്തും. ഹൗസ് ബോട്ടു വ്യവസായവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഉണ്ടാകണം എന്നും തീരുമാനായി.
Post Your Comments