ലോകത്തെ തന്നെ അത്ഭുതപ്പെടുത്താന്‍ ഗൂഗിളിന്റെ കാനന കെട്ടിടം ഒരുങ്ങുന്നു. ഗൂഗിളിന്റെ ലണ്ടനിലുള്ള ആസ്ഥാനമായി ഈ അത്ഭുതം മാറും. ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ കുളങ്ങള്‍, ഒട്ടനേകം ഫലവൃക്ഷങ്ങളും ചെടികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ കാനനകെട്ടിടം ഒരുങ്ങുന്നത്. 25 മീറ്റര്‍ നീളമുള്ള സ്വിമ്മിങ് പൂള്, മസ്സാജ് മുറികള്‍, സ്റ്റുഡിയോകള്‍, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, സോക്കര്‍ ബാഡ്മിന്റണ്‍ കളിക്കാനുള്ള സ്ഥലങ്ങള്‍, 210 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും ഇതിലുണ്ടാകും.
2018 ൽ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങുമെന്നാണ് സൂചന. 700 കോടിയിലധികം ചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ അവസാന രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത് ജാര്‍ക്കെ ഇന്‍ജല്‍സ് ഗ്രൂപ്പും ഹെതര്‍വിക്ക് സ്റ്റുഡിയോസും ചേര്‍ന്നാണ്.
Post Your Comments