ചാരുംമൂട്: ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ 220 കെവി സബ് സ്റ്റേഷനിലെ 110 കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഞായറാഴ്ച പത്തനംതിട്ട ജില്ലയിൽ പൂർണ്ണമായും ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. 10 വർഷങ്ങൾക്കിടെ ആദ്യമായാണ് ഇടപ്പോൺ സബ് സ്റ്റേഷനിൽ വലിയ അറ്റകുറ്റപ്പണി നടക്കുന്നത്.
പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം 110 കെവി സബ് സ്റ്റേഷനുകൾ അടൂർ 66 കെവി സബ് സ്റ്റേഷൻ , കറ്റാനം, വള്ളികുന്നം, ഓച്ചിറ, മാന്നാർ, കോന്നി, റാന്നി, പെരിനാട് 33 കെവി സബ് സ്റ്റേഷനുകൾ ഇടപ്പോണിലെ 11 കെവി ഫീഡറുകൾ എന്നിവടങ്ങളിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങും. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത നിലയങ്ങളായ കക്കാട്, മണിയാർ, കരിക്കയം, ഉള്ളുങ്കൽ, പെരിനാട് എന്നി വിടങ്ങളിൽ ഗ്രിഡുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുന്നതിനാൽ വൈദ്യുതി ഉൽപാദനം സാധ്യമാകുന്നതല്ല.
ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ വടക്കൻ ഭാഗങ്ങളിലുമായിരിക്കും വൈദ്യുതി മുടങ്ങുക. പുന്നപ്ര, പള്ള എന്നീ 220 കെവി സബ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, മാന്നാർ സബ് സ്റ്റേഷനുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി നിലനിർത്താൻ ഉളള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
Post Your Comments