KeralaLatest NewsNews

ദളിത്‌ യുവാവിനെ സംഘം ചേർന്ന് മൃഗീയമായി തല്ലി ചതച്ചു

മലപ്പുറം•മലപ്പുറം ജില്ലയിലെ വാഴ്യ്ക്കാട് പഞ്ചായത്തിലെ ചെറുവായൂരിൽ സി. പി. ഐ. എം. ഗുണ്ടകളും പോലീസും ചേർന്ന് ദരിദ്ര കുടുംബത്തിലെ ദളിത്‌ യുവാവിനെ മൃഗീയമായി തല്ലിച്ചതച്ചു, യുവാവ്‌ അത്യാസന്ന നിലയിൽ ചികിത്സയിലാണ്.

രാത്രിയിൽ വീട്ടിലേക്ക്  പോകുന്നവഴി രാഷ്ട്രീയ  വൈരാഗ്യം മൂത്ത പ്രാദേശിക സി. പി. ഐ. എം. നേതാക്കളായ എ. പി. മോഹൻദാസ്‌, എ. കെ. ഉണ്ണികൃഷ്ണൻ, മാമൻ, തുടങ്ങിയവർ സംഘം ചേർന്ന് യുവാവിനെ റോഡിൽ വെച്ചു പട്ടിക കൊണ്ട് മർദ്ദിച്ചവശനാക്കിയ ശേഷം തങ്ങളുടെ രാഷ്ട്രീയ പിൻബലത്തിൽ പോലിസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു. പ്രദേശത്ത് സമീപകാലത്തായി നിലനിൽക്കുന്ന ഒരു പ്രശ്‌നത്തിൽ ഇയാളാണ് കാരണക്കാരൻ എന്നു പറഞ്ഞായിരുന്നു മർദ്ദനവും അറസ്റ്റും. എസ്. ഐ. യുടെ നേതൃത്വത്തിൽ നടന്ന പോലീസ് മുറയ്ക്കു മുന്നിൽ തളർന്നെങ്കിലും,  തന്റെ നിരപരാധിത്വത്തിൽ ഉറച്ചു നിന്നതിനാൽ സത്യവാസ്ഥ മനസ്സിലാക്കിയ പോലീസ് അധികാരി വിട്ടയക്കുകയും ചെയ്തു. വീട്ടിലെത്തിയ പ്രിയേഷ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അടുത്തുള്ള ഗവണ്മെന്റ് ഹൊസ്പിറ്റലിൽ ചികിത്സ നേടുകയും, തുടർന്ന് ഡോക്റുടെ നിർദേശ പ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അടിയന്തിര ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു. ഇപ്പോൾ പ്രിയേഷ് ഡോക്ടർ മാരുടെ നിരീക്ഷണത്തിലാണുള്ളത്.

-പ്രജീഷ് പട്ടയിൽ

shortlink

Post Your Comments


Back to top button