മലപ്പുറം: സീരിയൽ ടെലി ഫിലിം രംഗത്ത് സജീവമായ നടിയെ രണ്ടു യുവാക്കൾക്കൊപ്പം മലപ്പുറത്തു നിന്ന് കഞ്ചാവ് കടത്തിയതിന് അറസ്റ്റ് ചെയ്തു.ആറു കിലോയോളം വരുന്ന കഞ്ചാവ് കാറിനുള്ളില്‍ വെച്ച് യാത്ര ചെയ്ത മലപ്പുറം കോട്ടപ്പടി സ്വദേശിനി തോല്‍പ്പറമ്പത്ത് സാഹിറ(44)യാണ് പിടിയിലായത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് ഷമീം (23), ഏനിക്കല്‍ വിപിന്‍ദാസ് (35) എന്നിവരും പോലീസ് പിടിയിലായി.
മലപ്പുറത്തേക്ക് മൈസൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്.ഇവരുടെ കഞ്ചാവ് കടത്തലിനെ കുറിച്ച് എക്സൈസ് ഇന്റലിജൻസ് രഹസ്യ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്നംഗ സംഘത്തെയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബാംഗങ്ങളെ പോലെയായിരുന്നു ഇവർ പെരുമാറിയിരുന്നത്.സീരിയൽ നടിയായ ഒട്ടേറെ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാഹിറ പിടിയിലായത് ഈ രംഗത്തുള്ളവർക്ക് അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.ഇതിനുമുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുള്ളതായി പോലീസ് പറയുന്നു
Post Your Comments