ന്യൂഡല്‍ഹി: കേദാര്‍നാഥില്‍ ദുരന്തത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ ഗുരു ബാബ രാംദേവ് സൗജന്യ വിദ്യാഭ്യാസം നല്‍കും. 100 കുട്ടികള്‍ക്കാണ് രാംദേവിന്റെ വിദ്യാഭ്യാസ സഹായം. മാത്രമല്ല് ഈ കുട്ടികള്‍ക്ക് സുരക്ഷിത താമസത്തിനായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കുമെന്നും രാംദേവ് വ്യക്തമാക്കി.
കേദര്‍നാഥിലെ ദേവരാജ് പതഞ്ജലി സേവാശ്രമം, സംസ്‌കൃതം ഗുരുകുലം എന്നിവ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഉദ്ഘാടനം ചെയ്യും. കേദാര്‍നാഥില്‍ ദുരിതാശ്വാസവും പുനരധിവാസവും സംബന്ധിച്ച് ശ്രദ്ധേയമായ ഒരു നടപടിയായി ഇതിനെ കണക്കാക്കാം.
15 കോടി രൂപ ചിലവിലാണ് സേവാശ്രമവും ഗുരുകുലവും നിര്‍മ്മിച്ചിരിക്കുന്നത്. താമസിക്കുന്നതിനും വിദ്യാഭ്യാസത്തിനും വേണ്ടി ഓരോ കുട്ടിക്കും പ്രതിമാസം ശരാശരി 15,000 രൂപ ചിലവാകുന്നതെന്നാണ് റിപ്പോര്‍ട്ട്. 2013 ല്‍ കേദാര്‍നാഥില്‍ കെട്ടിടങ്ങള്‍ക്ക് കനത്ത നാശം വിതച്ച മണ്ണിടിച്ചിലില്‍ 50,000 ത്തോളം പേര്‍ കുടുങ്ങിയിരുന്നു.
Post Your Comments