Latest NewsNewsTechnologyUncategorized

ആപ്പിളിന്റെ നിര്‍ണായക പ്രഖ്യാപനങ്ങളും പ്രൊഡക്റ്റ് ലോഞ്ചും- ആപ്പിള്‍ wwdc 2017 അടുത്താഴ്ച

ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവങ്ങള്‍ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് 2017 ( wwdc 2017 ) . ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനുകളാണ് വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫെറെന്‍സില്‍ കമ്പനി പ്രദര്‍ശിപ്പിക്കുക.
പുതിയ 5 പ്രോഡക്റ്റുകളുമായ് ഈ മെഗാഷോ വ്യത്യസ്തമാക്കാന്‍ തയാറെടുക്കുകയാണ് ആപ്പിള്‍. ഹാര്‍ഡ്വെയറുകളുമായ് ബന്ധപ്പെട്ടു നിര്‍ണ്ണായകമായ പ്രഖ്യാപനങ്ങള്‍ കോണ്‍ഫെറെന്‍സില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത്്. പുതിയ മാക്ബുക് പ്രൊ, സിരി സ്മാര്‍ട്ട് സ്പീക്കര്‍, ഐപാഡ് പ്രൊ തുടങ്ങിയവായുമായി ഒരു വലിയ പ്രദര്‍ശനത്തിനൊരുങ്ങുകയാണ് ആപ്പിള്‍ എന്ന് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത് .
അപ്‌ഡേറ്റഡ് യൂസര്‍ ഇന്റര്‍ഫേസ് , ഗ്രൂപ്പ് ഫേസ് ടൈം കേപ്പബിലിറ്റീസ്, സിരി അപ്‌ഡേറ്‌സ് തുടങ്ങിയ സംവിധാനങ്ങളുമായി എത്തുന്ന ഐഒഎസ് 11 കോണ്‍ഫെറെന്‍സില്‍ പ്രദര്‍ശിപ്പിക്കും. കോണ്ഫറന്‌സ് പുതിയ ഐപാഡ് ലോഞ്ച് ചെയ്യാന്‍ 70 % സാധ്യതകളാണ് കെജിഐ സുരക്ഷാ അനലിസ്റ്റ് മിങ് -ചികോ ചൂണ്ടിക്കാട്ടുന്നത് .
കൂടാതെ സുപ്പര്‍ട്ടീനോ യില്‍ നിന്നുള്ള കമ്പനിയുടെ ടീവീ ഓഎസ് 11, വാച്ച് ഓഎസ് 4 , മാക്ഓഎസ് 11 തുടങ്ങിയവയുടെ പ്രഖ്യാപനവും ഈ കോണ്‍ഫെറെന്‍സില്‍ ഉണ്ടാകുമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button