തിരുവനന്തപുരം: ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ക്രിസ്ത്യൻ മതമേധാവികളുമായി ചർച്ച നടത്തി. പട്ടം മലങ്കര സഭാ ആസ്ഥാനത്ത് വെച്ച് കർദ്ദിനാൾ ക്ലിമിസ് മാർ ബസേലിയോസ്, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം എന്നിവരുമായാണ് ചർച്ച നടത്തിയത്.
തീരദേശ നിവാസികളുടെയും റബർ കർഷകരുടേയും പ്രശ്നങ്ങളും ഫാ. ഉഴുന്നാലിന്റെ മോചനക്കാര്യവും അമിത് ഷായുടെ ശ്രദ്ധയിൽ പ്പെടുത്തിയതായി കർദ്ദിനാസ് ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു. അതേസമയം ഇതൊരു പുതിയ ചുവട് വയ്പാണെന്നും ഇരുവരും തമ്മിൽ പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞതായും ബിഷപ് ഡോ.എം.സൂസപാക്യം വ്യക്തമാക്കി.തങ്ങളുന്നയിച്ച കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് അമിത് ഷാ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments