KeralaLatest NewsNews

ബി ജെ പി പ്രവർത്തകനെ നാലംഗ സംഘം കൊലപ്പെടുത്തി

ബംഗളൂരു: ബി ജെ പി പ്രവർത്തകനെ നാലംഗ സംഘം കൊലപ്പെടുത്തി. സുഹൃത്തിനെ കാണാൻ മോട്ടോർ ബൈക്കിൽ സമീപത്തെ ബാറിലേക്ക് പോകുമ്പോൾ അനേകലിൽ വെച്ച് കണ്ണിൽ മുളക് പൊടി വിതറിയ ശേഷം വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. യുവമോർച്ചയുടെ വൈസ് പ്രസിഡന്റ് ഹരീഷ് (40) ആണ് കൊല്ലപ്പെട്ടത്.

പ്രസിഡന്റായതിന് അടുത്ത ദിവസമായിരുന്നു കൊലപാതകം. അനേകൽ രാമസാഗര ഗേറ്റിന് സമീപ ബുധനാഴ്ചയായിരുന്നു സംഭവം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു . അതേസമയം ഹരീഷും ബന്ധുവായ രാജുവും തമ്മിലുള്ള പ്രശ്നമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് മൽസ്യബന്ധനവുമായി ഉടലെടുത്ത തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

അനേകലിലെ ടാങ്കിൽ വെച്ച് മീൻ പിടിക്കാൻ ശ്രമിച്ച രാജുവിനെ ഹരീഷ് തടഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ രാജു സുഹൃത്തുക്കളുമായി ചേർന്ന് ഹരീഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ചന്തപ്പുര മുനിസിപ്പാലിറ്റി പ്രസിഡന്റ് വേണുഗോപാലിന്റെ ബന്ധുവാണ് ഹരീഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button