NewsInternational

ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന വനിതാ നേതാവ് ഇന്ത്യയിൽ നിന്നും

ദുബായ്: ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന വനിതാ നേതാവ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സുഷമാ സ്വരാജിന് ട്വിറ്ററില്‍ 80 ലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്. അമേരിക്കയിലെ പബ്ലിക് റിലേഷന്‍സ് സ്ഥാപനമായ ബര്‍സണ്‍ മാസെല്ലര്‍ ‘ട്വിപ്ലോമസി’ എന്ന പേരില്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരം ഉള്ളത്.
ട്വിറ്ററില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്നത് ഫ്രാന്‍സിസ് പാപ്പയെയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം സ്ഥാനത്തുമാണുള്ളത്. മോദിക്ക് മൂന്നു കോടി ഫോളോവേഴ്സ് ആണ് ട്വിറ്ററില്‍ ഉള്ളത്. അതേസമയം ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന അറബ് നേതാവ് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്. 79 ലക്ഷം ഫോളോവേഴ്‌സാണ് ഇദ്ദേഹത്തിനുള്ളത്. രണ്ടാം സ്ഥാനത്ത് ജോര്‍ദ്ദാനിലെ റാണിയാ രാജ്ഞിയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button