ഝാര്‍ഖണ്ഡ് : ഏഴ് മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുത്തു. കുട്ടികളുണ്ടാകാത്തത് ദൈവ കോപത്താലാണെന്ന് കരുതി ദൈവത്തിനെ പ്രീതിപ്പെടുത്താനാണ് ഏഴ് മാസം പ്രായമായ കുഞ്ഞിനെ ബലി കൊടുത്തത്. സംഭവത്തെ തുടര്‍ന്ന് ചൈദാ ഗ്രാമത്തിലെ സ്വദേശികളായ ബഡോയ് കാളിന്ദി, ഭാര്യ കാര്‍മു കാളിന്ദി, സഹായി എന്നിവരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
എട്ട് വര്‍ഷം മുമ്പ് വിവാഹതനായ ബഡോയ് പാമ്പ് പിടുത്തക്കാരനാണ്. ഇയാള്‍ക്കും ഭാര്യക്കും ഇത് വരെ കുട്ടികളില്ല. ഇരുവര്‍ക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും കുട്ടികളുണ്ടാകാത്തത് ദൈവ കോപമുള്ളതിനാലാണെന്നും കോപം മാറി പ്രീതി ലഭിക്കണമെങ്കില്‍ ഒരു കുഞ്ഞിനെ ബലി കൊടുക്കണമെന്നും ഇവര്‍ കരുതി. തുടര്‍ന്ന് മെയ് 26 ന് ഇവരുടെ അയല്‍വാസി സുഭാഷിന്റെ എട്ട് മാസം പ്രായമായ മകളെ തട്ടിക്കൊണ്ട് പോകുകയും തിരുള്ഡി പുഴക്ക് സമീപം വെച്ച് സംസ്കാരം നടത്തുകയുമായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് സുഭാഷ് പരാതി നല്‍കിയത് മുതല്‍ ബഡോയ് കാളിന്ദിയും ഭാര്യ കാര്‍മു കാളിന്ദിയും വീട്ടില്‍ നിന്നും മാറി നിന്നിരുന്നു. ഇതാണ് പോലീസിന് സംശയമുണ്ടാക്കിയതെന്ന് ഉന്നത പോലീസുകാരനായ ഭഗത് പറഞ്ഞു. ഇവരെ പിടികൂടിയ പോലീസ് ഇവരിലൂടെ സഹായിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments