CinemaMollywoodLatest NewsMovie SongsBollywoodEntertainment

നിവിന്‍ പോളി ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളും!

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ പുതിയ ചിത്രത്തില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനില്‍ ശശാങ്ക് അറോറ, ശോബിത ധുലിപാല, ഹരീഷ് ഖന്ന എന്നിവര്‍ അഭിനയിക്കുന്നുവെന്ന് സൂചന.

നിവിന്റെ ഫസ്റ്റ്‌ലുക്ക് കൊണ്ടു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മൂത്തോന്‍. ലക്ഷദ്വീപ് സ്വദേശിയായ പതിനാലുകാരന്‍ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് മൂത്തോന്റെ പ്രമേയം. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ രചിക്കുന്നതും ഗീതുവാണ്.

ടിറ്റ്‌ലി, ബ്രാഹ്മണ്‍ രാമന്‍ എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ താരമാണ് ശശാങ്ക്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രാമണ്‍ രാഘവ് 2.0 എന്ന ചിത്രത്തില്‍ നായികയായിരുന്നു ശോബിത ധുലിപാല. ഗ്യാംഗ്‌സ് ഒഫ് വാസിപര്‍, കമീനെ എന്നി സിനിമകളിലൂടെയാണ് ഹരീഷ് ഖന്ന പ്രേക്ഷകശ്രദ്ധ നേടിയത്.

മൂത്തോനിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്‌സ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button