കാലിഫോര്‍ണിയ: റോക്കറ്റ് വിക്ഷേപണമെന്ന ലക്ഷ്യവുമായി ലോകത്തിലെ ഏറ്റവും വലുതെന്ന് അവകാശവാദവുമായി ഭീമൻ വിമാനം പുറത്തിറങ്ങി. രണ്ടു വിമാനങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത പോലെയാണ് വിമാനത്തിന്റെ ഡിസൈന്‍. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ പോള്‍ അലനാണ് ആറ് എഞ്ചിനുകളോടുകൂടിയ വിമാനം അവതരിപ്പിച്ചത്.
ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കാവുന്ന രീതിയിലാണ് വിമാനം
ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏതു അപകടങ്ങളെയും തരണം ചെയ്യാനായി ആറ് 747 ജെറ്റ് എന്‍ജിനുകൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 2019 ലാണ് ഇതിന്റെ പരീക്ഷണപാറക്കൽ ലക്ഷ്യമിട്ടിരിക്കുന്നത്.
Post Your Comments