മലയാള സിനിമാ വിതരണ രംഗത്തേക്ക് പുതിയൊരു കമ്പനികൂടി. മൂന്നു ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിച്ച സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെയും നടന്‍ ജയസൂര്യയുടെയും കൂട്ടുകെട്ടില്‍ പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ ഒരു സിനിമാ വിതരണ കമ്പനി ആരംഭിക്കുന്നു. ഇരുവരുടെയും സംയുക്ത ഉടമസ്ഥതയിലാണ് കമ്പനി.
പുണ്യാളന്‍ അഗര്‍ബത്തീസ് രഞ്ജിത്ത് ശങ്കര്‍ -ജയസൂര്യ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. ഇതിൻറെ രണ്ടാം ഭാഗത്തിൻറെ തയ്യാറെടുപ്പിലാണ് ഇരുവരും. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായിരിക്കും പുണ്യാളന്‍ സിനിമാസ് ആദ്യമായി തിയറ്ററുകളില്‍ എത്തിക്കുക എന്നും ജയസൂര്യ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.
ജയസൂര്യയുടെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ.
വളരെ സനേഹത്തോടെ, അഭിമാനത്തോടെ, ഒരു കാര്യം അറിയിക്കട്ടെ.. ഞാനും രഞ്ജിത്ത് ശങ്കറും കൂടി ഒരു പുതിയ വിതരണ കമ്പനി ആരംഭിച്ചു. ‘പുണ്യാളന്‍ സിനിമാസ് ‘ എന്നാണ് പേര്. ഇതു വഴി ഞങ്ങളുടെ ചിത്രങ്ങളും, ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന മറ്റ് നല്ല ചിത്രങ്ങളും, വിതരണത്തിന് എടുത്ത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുക, എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ‘പുണ്യാളന്‍ സിനിമാസി’ ന്റെ ആദ്യ ചിത്രം ‘പുണ്യാളന്‍ അഗര്‍ബത്തീസി’ന്റെ രണ്ടാം ഭാഗം തന്നെയാണ്. ഈ വര്‍ഷം നവംബര്‍ 17ന് പുണ്യാളന്‍ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതാണ്. എല്ലാ സ്നേഹ, സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
Post Your Comments