
റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂളില്‍ വെടിവയ്പ്പ്. അമേരിക്കന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിനിടെയാണ് തലസ്ഥാന നഗരിയിലെ സംഭവം.
എന്നാല്‍ സ്‌കൂളിലെ സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. തലസ്ഥാനമായ റിയാദിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വെടിവയ്പ്പുണ്ടായത്. ഏഷ്യന്‍ വംശജനായ ഒരാള്‍ക്ക് പരിക്കേറ്റു. മോശം പെരുമാറ്റത്തിന്റെ പേരില്‍ നേരത്തെ പുറത്താക്കിയ അധ്യാപകനാണ് തോക്കുമായി സ്‌കൂളിലെത്തി അക്രമം നടത്തിയത്.
Post Your Comments