Latest NewsIndiaNews

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യവയസ്‌കന്‍ പിതാവിന്റെ രോഗം ഭേദപ്പെടുത്താമെന്ന് വാഗ്‌ദാനം നൽകി 39 കാരിയെ പീഡിപ്പിച്ചു

താനേ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 50 വയസ്സുകാരൻ പിതാവിന്റെ അർബുദ രോഗം ഭേദപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി. ഇത് വിശ്വസിച്ചെത്തിയ 39 കാരിയിൽ നിന്നും പണം അപഹരിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പരാതി. ഗുവാഹത്തി സ്വദേശി സായിലാൽ ഹിരലാൽ ജേഡി (50) ക്കെതിരെ 39 കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഇയാൾ ഇപ്പോൾ ഒളിവിലാണ്.

2015 ലാണ് ഫെയ്‌സ്ബുക്ക് വഴി പ്രതിയെ പരിചയപ്പെട്ടത്. പ്രതി കഴിഞ്ഞ രണ്ട് വർഷമായി പീഡിപ്പിക്കുകയാണെന്ന് പരാതിക്കാരി പറഞ്ഞു. എതിർത്തപ്പോൾ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

പിതാവിന്റെ അസുഖമറിഞ്ഞ പ്രതി അസുഖം ഭേദമാക്കാമെന്നും പറഞ്ഞ് ഫ്‌ളാറ്റിലേക്ക് വിളിക്കുക ആയിരുന്നു. അവിടെ വച്ച് 3,10,000 രൂപ അപഹരിച്ചതായി പോലീസ് വ്യക്തമാക്കി. രണ്ടാമത്തെ കൂടിക്കാഴ്ചയിൽ പ്രതി യുവതിയെ പീഡിപ്പിക്കുകയും വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

പ്രതിയുടെ താവളം കണ്ടെത്തിയെന്നും വൈകാതെ പിടിയിലാകുമെന്നും ഉന്നത പോലീസ് പറഞ്ഞു. ഇയാൾ പലരെയും ഇത്തരത്തിൽ പറ്റിച്ചതായി വിവരമുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button