KeralaLatest NewsNews

340 കിലോമീറ്റര്‍ ദേശിയപാത ഒരു സുപ്രഭാതത്തില്‍ അങ്ങനെയല്ലാതായി : കുടി നിര്‍ത്തിയവര്‍ക്ക് ഇനി തുടരാം

കൊച്ചി : സംസ്ഥാന എക്സൈസ് അധികൃതർ ദേശീയപാതയായി പരിഗണിച്ച 340 കിലോമീറ്റർ റോഡ് ദേശീയപാതയിൽ നിന്നൊഴിവാക്കിയിട്ടുള്ളതിനാൽ സുപ്രീംകോടതി വിധിയനുസരിച്ചു മദ്യശാലകൾക്കുള്ള വിലക്ക് ബാധകമാവില്ല. ചേർത്തല– ഓച്ചിറ– തിരുവനന്തപുരം റോഡിനെയും വെങ്ങളം-കുറ്റിപ്പുറം റോഡിനെയും ദേശീയപാതയില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര വിജ്ഞാപനം നിലവിലുണ്ടെന്നു വിവിധ ബീയർ/ വൈൻ പാർലർ ഉടമകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഈ സാഹചര്യത്തിൽ സാധുതയുള്ള ലൈൻസുള്ള മദ്യശാലകളുടെ പ്രവർത്തനം തടയുന്നതു ന്യായമല്ലന്നും വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് അധികൃതർ ഹർജിക്കാരുടെ പ്രവർത്തനാനുമതിക്കുള്ള അവകാശവാദം പരിഗണിക്കണമെന്നു കോടതി നിർദേശിച്ചു. 2017– 18ൽ വൈൻ/ബീയർ പാർലർ ലൈസൻസ് ഉണ്ടായിട്ടും ദേശീയ, സംസ്ഥാന പാതയോരത്തു മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്നു പ്രവർത്തനം തടസ്സപ്പെടുത്തുന്നുവെന്നാണ് ഹർജിക്കാരുടെ പരാതി.

ഹൈവേകളിൽ മദ്യപിച്ചു വാഹനമോടിക്കുന്നതു തടയാൻ മദ്യലഭ്യത കുറയ്ക്കുകയെന്ന സുപ്രീംകോടതി വിധിയുടെ ഉദ്ദേശ്യം മാനിക്കണമെന്നും റോ‍ഡിന്റെ സ്വഭാവം വിലയിരുത്തി തീരുമാനമെടുക്കണമെന്നും 2017 മേയ് 12നു കോടതി മറ്റൊരു ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button