ചെന്നൈ: ചെന്നൈ ടി നഗറില്‍ തീപിടിച്ച ചെന്നൈ സില്‍ക്സ് ഷോറൂമിന്റെ രണ്ടു നിലകള്‍ ഇടിഞ്ഞുവീണു. കെട്ടിടം ദുര്‍ബലാവസ്ഥയിലായതിനെ തുടര്‍ന്ന് പരിസരത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു.കഴിഞ്ഞദിവസമാണ് നഗരത്തിലെ പ്രധാന വസ്ത്രവ്യാപാരകേന്ദ്രമായ ചെന്നൈ സില്‍ക്സില്‍ അഗ്നിബാധയുണ്ടായത്. ഇതുവരെ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വന്‍ നാശനഷ്ടമാണ് ഇത് മൂലമുണ്ടായത്.തീപിടിത്തമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനാല്‍ കെട്ടിടത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ച് പൊളിഞ്ഞു വീഴാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള കെട്ടിടത്തില്‍ ആവശ്യത്തിന് വെന്റിലേഷന്‍ ഇല്ലാത്തതും ദുരന്തത്തിന് ആക്കം കൂട്ടി.
മണിക്കൂറുകള്‍ പ്രയത്‌നിച്ചിട്ടും അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് കെട്ടിടത്തിനുള്ളില്‍ കയറാന്‍ സാധിച്ചിരുന്നില്ല.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. കെട്ടിടം നില്‍ക്കുന്ന ഉസ്മാന്‍ റോഡില്‍ ഗതാഗതം ഇപ്പോഴും നിയന്ത്രിച്ചിരിക്കുകയാണ്.അപകടത്തെ തുടര്‍ന്ന് 60 അഗ്നിശമനസേന വാഹനങ്ങള്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വീഡിയോ:
Post Your Comments