
വിവാഹവേഷം വ്യത്യസ്തമാക്കാന്‍ മണവാട്ടി ചെയ്തത് കുറച്ച് കടുത്ത കാര്യം. വിവാഹവസ്ത്രത്തില്‍ നിന്ന് ലെഹംഗ(പാവാട)അങ്ങ് ഒഴിവാക്കുകയാണ് വധു ചെയ്തത്. പകരം ചോളിയും (ബ്ലൗസ്) ഷോര്‍ട്‌സും ധരിച്ച് മണ്ഡപത്തിലെത്തി. പാവാട ഒഴിവാക്കി എന്നല്ലാതെ ഒരുക്കത്തില്‍ മറ്റൊരു കുറവും ഉണ്ടായിരുന്നില്ല. വധുവിന്റെയും വരനെയും കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും അറിവായിട്ടില്ല.
ചോളിയും ശിരസ്സു മറയ്ക്കുന്ന ഷാളും കല്ലുപതിച്ച ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായ ഉത്തരേന്ത്യന്‍ വധുവായി അവളെത്തി. ഷെര്‍വാണിയായിരുന്നു വരന്റെ വേഷം. ഏതായാലും വധുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ട്രോളുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments