Latest NewsNewsGulf

ദുബായിലെ ഈ പുതിയ നിയമം ലംഘിച്ചാൽ കാത്തിരിക്കുന്ന പിഴ 20,000 ദിർഹം

ദുബായ്: ദുബായ് വ്യാമയാന മന്ത്രാലയം വ്യാഴ്ച പുതിയ നിയമം പുറത്തിറക്കി. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരത്തോടെയാണ് പുതിയ നിയമം പാസ്സാക്കിയത്. പുതിയ നിയമ പ്രകാരം വാണിജ്യ ആവശ്യത്തിനായി രജിസ്റ്റർ ചെയ്യാത്ത ഡ്രോണുകളെ ഉപയോഗിക്കുന്നവരിൽ നിന്നും 2,000 ദിർഹത്തിനും 20,000 ദിർഹത്തിന് ഇടയിൽ പിഴ ചുമത്തും. മാത്രമല്ല മറ്റ് പ്രവർത്തനങ്ങൾക്കായി നോൺ-രജിസ്റ്റർ ചെയ്ത ഡ്രോണുകൾ ഉപയോഗിക്കുന്നവരിൽ നിന്നും ഒരു ലക്ഷം ദിർഹം മുതൽ 20,000 ദിർഹം പിഴ ഈടാക്കുന്നതാണ്.

നിയമം അനുസരിച്ച് ദുബായിലെ വ്യോമയാന മേഖലയിൽ ഡ്രോൺ പ്രവർത്തനം നടത്താനാഗ്രഹിക്കുന്നവർ DCAA ൽ അപേക്ഷിച്ച് ലൈസൻസ് കരസ്ഥമാക്കേണ്ടതാണ്. ഈ ഇഷ്യു ചെയ്യുന്ന ലൈസൻസുകൾക്ക് ഒരു വർഷത്തെ കാലാവധിയാണ് ഉള്ളത്. തുടർന്ന് ഈ ലൈസെൻസ് പുതുക്കണം. ലൈസൻസ് കാലാവധി തീരുന്നതിന് 30 ദിവസത്തിനു മുൻപെങ്കിലും പുതുക്കൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button