Latest NewsIndia

ഇന്ത്യ – പാക് ബന്ധം വഷളാക്കിയത് പാക്കിസ്ഥാനെന്ന് അരുണ്‍ ജെയ്റ്റലി

ഡല്‍ഹി: ഇന്ത്യ- പാക്ക് ചര്‍ച്ചകള്‍ ഇല്ലാതാക്കിയത് പാക്കിസ്ഥാനെന്ന്
കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്ത ദിവസങ്ങളില്‍ ഭീകരര്‍ക്ക് മേല്‍ മേധാവിത്വം ഉറപ്പിക്കാന്‍  ഇന്ത്യന്‍ സൈനികര്‍ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ജിഡിപി വളര്‍ച്ചാനിരക്ക് കുറഞ്ഞതിന് നോട്ട് അസാധുവാക്കല്‍ മാത്രമല്ല കാരണമെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ആഗോള സാഹചര്യവും വളര്‍ച്ചാ നിരക്കിനെ ബാധിച്ചു. ജി എസ് ടി പ്രഖ്യാപിച്ച സമയത്ത് തന്നെ നടപ്പാക്കും. നോട്ട് അസാധുവാക്കലിന് ശേഷം എത്ര പണം തിരിച്ചെത്തിയെന്ന കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. എയര്‍ ഇന്ത്യ സ്വകാര്യ വത്കരണത്തില്‍ വ്യോമയാന മന്ത്രാലം ആദ്യ ശുപാര്‍ശ നല്‍കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button