ന്യൂഡല്‍ഹി : പാകിസ്താനില്‍ പരിശീലിപ്പിക്കുന്ന തീവ്രവാദികളുടെ ചിത്രം പുറത്ത് വന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ 150ഓളം തീവ്രവാദികളുണ്ടെന്ന് ഡല്‍ഹിയിലെ പ്രതിരോധ റിവ്യൂവിലെ മുതിര്‍ന്ന അനലിസ്റ്റ് ചന്ദ്രശേഖര്‍ ഭട്ടാചാരി പറഞ്ഞു. കശ്മീര്‍ താഴ്‌വരയില്‍ ഏകദേശം ഇരുനൂറോളം തീവ്രാദികളുണ്ടെന്നാണ് കണക്ക്. കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ വധിച്ചതിന് പിന്നാലെയാണ് തീവ്രവാദി സാന്നിധ്യം സംബന്ധിച്ച കണക്കുകള്‍ പുറത്ത് വരുന്നത്.
പതിനാറിനും പതിനെട്ടിനും ഇടയ്ക്ക് പ്രായമുള്ളവരാണ് തീവ്രവാദി സംഘത്തിലുള്ളത്. പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ചെറുപ്പക്കാരുടെ ഗ്രൂപ്പ് ഫോട്ടോയാണ് പുറത്ത് വന്നത്. പാക് അധിനിവേശ കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദീന്‍ ക്യാംപില്‍ പരിശീലനം സിദ്ധിച്ച ചെറുപ്പക്കാരുടെ ചിത്രമാണ് പുറത്ത് വന്നത്. ചിത്രത്തില്‍ 24 ചെറുപ്പക്കാരാണുള്ളത്. പാക് അധിനിവേശ കശ്മീരില്‍ നിന്നുള്ള ചൈല്‍ഡ് റിക്രൂട്ട്‌മെന്റ് ആണ് ഇവരെന്ന് പ്രതിരോധ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചിത്രത്തില്‍ കാണുന്ന മുതിര്‍ന്നവരാണ് ഇവരുടെ പരിശീലകര്‍.
Post Your Comments