ന്യൂഡല്‍ഹി: റഷ്യന്‍ വിനോദസഞ്ചാരിയെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. ആകാശയാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോസ്കോയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന റഷ്യന്‍ വിമാനസര്‍വീസായ എയറോഫ്ളോട്ടിന്റെ വിമാനം ഇറങ്ങവേയായിരുന്നു സംഭവം. ഡോർ തുറക്കാൻ ശ്രമിച്ച ഇയാളെ വിമാനത്തിലെ ജീവനക്കാര്‍ തടയുകയും ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ വിവരം അറിയിക്കുകയും ചെയ്തു.
കൂടാതെ വിമാനത്താവളത്തില്‍ പോലീസിന്റെ സഹായവും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. പിന്നാലെ പൈലറ്റ് ഇയാള്‍ക്ക് എതിരെ ഫ്ളൈറ്റ് ഡിസ്റ്റര്‍ബന്‍സ് റിപ്പോര്‍ട്ടും നല്‍കി. വ്യോമയാന നിയമപ്രകാരം യാത്രികന് എതിരെ നടപടിയെടുത്തുവെന്നും 50,000 രൂപ പിഴ ഈടാക്കിയെന്നും എയര്‍പോര്‍ട്ട് ഡിസിപി സഞ്ജയ് ഭാട്ടിയ അറിയിച്ചു.
Post Your Comments