Latest NewsCinemaMollywood

ചിരിയുടെ പൂരവുമായി വിശ്വവിഖ്യാതരായ പയ്യന്മാര്‍!

നവാഗത സംവിധായകന്‍ രാജേഷ്‌ കണ്ണങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വവിഖ്യാതരായ പയ്യന്മാര്‍. ദീപക് പറമ്പോല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാജേഷ് കണ്ണങ്കരയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

വി ദിലീപിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സുധി കോപ്പ, മനോജ് കെ ജയന്‍, ദേവന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.

കീര്‍ത്തന മൂവിസിന്‍റെ ബാനറില്‍ റെജിമോന്‍ കപ്പപറമ്പിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ്‌ വര്‍മ്മയും ശശീന്ദ്രന്‍ പയ്യോളിയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്, അരുണ്‍ അലറ്റ്, സൗമ്യ തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത് സന്തോഷ്‌ വര്‍മ്മയും വിശാലും ചേര്‍ന്നാണ്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സ്റ്റെഫി സേവിയര്‍ ആണ് ഈ ചിത്രത്തിന്‍റെ കോസ്റ്റും ഒരുക്കുന്നത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ജൂലൈയില്‍ തിയെറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button