ന്യൂഡല്‍ഹി: മോറ ചുഴലികൊടുങ്കാറ്റില്‍ നാശനഷ്ടത്തിന്റെ കണക്കുകള്‍ വര്‍ദ്ധിക്കുന്നു. ബംഗ്ലാദേശിലേക്ക് ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ നിന്ന് നിരവധിപേരെയാണ് ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയത്. 18പേരെ രക്ഷിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ ഇന്ത്യന്‍ നാവിക സേന നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിച്ചത്. ചിറ്റഗോംഗില്നിന്നു 90 മൈല്‍ തെക്ക് ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ സുമിത്ര ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിച്ചത്. മോറ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പത്തു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നുണ്ട്.
ഇതുവരെ മൂന്നരലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചെന്നാണ് വിവരം. മാരുത കൊടുങ്കാറ്റിനു പിന്നാലെ വന്ന മോറ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
Post Your Comments