
തിരുവനന്തപുരം : മലയാളി യുവതിക്ക് കര്‍ണാടക ജില്ലാ ജഡ്ജി പരീക്ഷയില്‍ രണ്ടാം റാങ്ക്. മൈസൂര്‍ നിവാസിയും കൊല്ലം പരവൂര്‍ സ്വദേശിയുമായ മഞ്ജുള ഇട്ടിയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. കേരളത്തിലെ ജില്ലാ ജഡ്ജി പരീക്ഷയില്‍ മഞ്ജുള ആറാം റാങ്ക് നേടിയിരുന്നു. ഒന്‍പതര വര്‍ഷമായി കൊല്ലം കോടതിയില്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്.
മൈസൂര്‍ അയ്യപ്പസേവാ സംഘം മുന്‍പ്രസിഡന്റ് പരേതനായ ബി.എസ്. പിളളയുടെയും കെ.എന്‍.എസ്.എസ് മൈസൂര്‍ വനിതാ വിഭാഗം മുന്‍പ്രസിഡന്റ് കോമളവല്ലിയുടെയും മകളും ഡോക്കുമെന്ററി സംവിധായകന്‍ ബിജു നെട്ടറയുടെ ഭാര്യയുമാണ്. മൈസൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുബ്രതോ കമാല്‍ മുമ്പാകെ ജില്ലാ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
Post Your Comments