ചെന്നൈ: ജയലളിതയുടെ ഭരണകാലത്തു തോഴി ശശികലയും സംഘവും ഭീഷണിപ്പെടുത്തി കൊടനാട് എസ്റ്റേറ്റ് തട്ടിയെടുക്കുകയായിരുന്നുവെന്ന മുൻ ഉടമസ്ഥന്റെ ആരോപണം വിവാദമാകുന്നു. എസ്റ്റേറ്റിന്റെ മുന്‍ ഉടമസ്ഥനായ ബ്രിട്ടീഷ് വംശജന്‍ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു വിവാദ വെളിപ്പെടുത്തൽ.
വേനല്‍കാലത്ത് മദ്രാസില്‍ നിന്നു ഊട്ടിയിലെത്തുന്ന അവര്‍ നീലഗിരി മേഖലയിലെ ഈ എസ്റ്റേറ്റിലിരുന്നാണ് ഭരണം നടത്തിയിരുന്നത്. ഇവിടെ ജയയുടെ വിഹിതം രേഖകൾ പ്രകാരം 3.13 കോടി മാത്രമാണ്. ബാക്കിയെല്ലാം ശശികല, സഹോദരഭാര്യ ഇളരവശി, കുടുംബത്തിലെ മറ്റു ബന്ധുക്കൾ എന്നിവരുടെ പേരിലാണ്.
ഏകദേശം 1,115 കോടി രൂപയാണ് നിലവിൽ എസ്റ്റേറ്റിന്റെ മതിപ്പു വില. 1975 തന്റെ പിതാവ് വില്യം ജോൺസാണ് കൊടനാട് എസ്റ്റേറ്റ് വാങ്ങിയതെന്നു ക്രെയ്ഗ് പറയുന്നു. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലം തേയിലത്തോട്ടമായി വികസിപ്പിക്കുകയായിരുന്നു. മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ കൊടനാട് ടീ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു.
എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം 906 ഏകറും മൊത്തമായി വില്‍ക്കാന്‍ നിര്‍ബന്ധിതരായി. കിട്ടിയത് വെറും 7.6 കോടി രൂപ. അതിനേക്കാള്‍ വിലമതിക്കുന്ന ഒന്നായിരുന്നു എസ്‌റ്റേറ്റ്. പക്ഷേ ഭീഷണിപ്പെടുത്തിയും പോലീസിനെയും കാണിച്ചും എല്ലാം അവര്‍ സ്വന്തമാക്കുകയായിരുന്നുവെന്നാണ് ക്രെയ്ഗ് പറയുന്നത്.
വില്‍പ്പനയ്ക്ക് തെളിവായി ആധാരമോ മറ്റു രേഖകളോ നല്‍കിയിരുന്നില്ല. ശശികലയുടെ ബിനാമികളെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. പതിയെ പഴയ ബോര്‍ഡ് അംഗങ്ങള്‍ പുറത്താവുകയും ചെയ്തു.
എസ്റ്റേറ്റ് മൊത്തമായി വിൽക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിന്നപ്പോൾ രാത്രി നമ്പർ പ്ലേറ്റ് മറച്ച കാറുകളിൽ നൂറ്റിയൻപതിലേറെ ഗുണ്ടകൾ വന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിതാവിന്റെ സുഹൃത്തായിരുന്ന അന്നത്തെ ഗവർണർ എം. ചന്ന റെഡ്ഡിയുടെ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകി. എന്നാൽ, എസ്റ്റേറ്റിൽനിന്ന് എത്രയും പെട്ടെന്നു രക്ഷപ്പെടാനായിരുന്നു പൊലീസിന്റെ ഉപദേശം.
Post Your Comments