Life Style

ആപ്പിളിന്റെ കുരു കടിയ്ക്കരുത്; കാരണം ഇതാണ്

ദിവസം ഒരു ആപ്പിള്‍ ഡോക്ടറെ അകറ്റുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ആപ്പിളിന്റെ കുരു ചവച്ചരച്ച് കഴിക്കരുതെന്ന് പറയപ്പെടാറുണ്ട്. ഇതിന്റെ കാരണങ്ങൾ നോക്കാം. ആപ്പിള്‍ കുരുവില്‍ അമിക്ലാലിന്‍ അടങ്ങിയിട്ടുണ്ട്. ചവയ്ക്കുമ്പോൾ ഇത് ഉമിനീരുമായി പ്രവർത്തിച്ച് രക്തത്തിലേക്ക് സയസൈഡ് പുറപ്പെടുവിയ്ക്കും. ചെറിയ അളവിലെ ആ സയനൈഡ് ശരീരത്തിലെ എന്‍സൈമുകള്‍ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. എന്നാലിത് അളവിൽ കൂടിയാൽ ദോഷകരമാകും.

സാധാരണ ഗതിയില്‍ ആപ്പിള്‍ കുരുവിന് ചുറ്റുമുള്ള ലെയര്‍ ഈ സയനൈഡ് പുറപ്പെടുവിയ്ക്കുന്നത് തടയാറുണ്ട്. എന്നാൽ ചവയ്ക്കുമ്പോൾ ഇത് പുറത്ത് വരികയാണ് ചെയ്യുന്നത്. എന്നാല്‍ ആപ്പിള്‍ കുരുവില്‍ നിന്നും ആപ്പിള്‍ സീഡ് ഓയിലിൽ സയനൈഡ് അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് ദോഷകരവുമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button