കാന്‍ബറ: അര്‍ധരാത്രി കഴിഞ്ഞും സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്ന കൗമാരക്കാരെ സംബന്ധിക്കുന്ന പുതിയ പഠനറിപ്പോർട്ട് പുറത്ത്. ഗ്രിഫിത്ത്, മര്‍ഡോക് സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ രാത്രി വൈകിയുള്ള ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യം ക്ഷയിപ്പിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ രാത്രിയിൽ ഫോൺ പ്രയോഗിക്കുന്നത് ഉറക്കത്തിന്റെ ശേഷിയെ നേരിട്ട് നശിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നാലു വര്‍ഷത്തിലധികമായി ഓസ്ട്രേലിയയിലെ 29 സ്കൂളുകളിലെ 1,100 കൗമാരക്കാരിലാണ് പഠനം നടത്തിയത്. ഇവരിൽ ഉറക്കം നഷ്ടപ്പെടുന്നതിന്റെ ഫലമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും ആത്മവിശ്വാസവും നഷ്ടപ്പെടുകയും ചെയ്യുന്നതായി ഗവേഷണസംഘത്തെ നയിക്കുന്ന ലിനറ്റ് വെനോണ്‍ വ്യക്തമാക്കി.
Post Your Comments