IndiaNews

സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്; ചിത്രത്തിന് സച്ചിന്‍ വാങ്ങിയത് ഞെട്ടിക്കുന്ന പ്രതിഫലം

ന്യൂഡൽഹി: തന്റെ ജീവിതകഥ പറയുന്ന സിനിമ സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രമെടുക്കാൻ സച്ചിൻ ടെണ്ടുൽക്കർ 40 കോടി രൂപയുടെ അടുത്ത് വാങ്ങിയതായി റിപ്പോർട്ട്. സിനിമയുടെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ പെട്ട ഒരാളാണ് സച്ചിന്റെ പ്രതിഫലത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്. എന്നാൽ ഒദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്. തന്റെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ച് സച്ചിൻ തന്റെ സിനിമയുടെ പ്രചാരണത്തിനിറങ്ങിയിരുന്നു. മിതാഭ് ബച്ചനും ആമിര്‍ ഖാനുമടക്കമുള്ള ബോളിവുഡ് താരങ്ങളും ഇന്ത്യൻ ടീം അംഗങ്ങളും ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button