മലപ്പുറം: സ്വകാര്യ ബസുകളില്‍ ഇനിമുതല്‍ ഉച്ചത്തില്‍ പാട്ടുവെക്കാന്‍ പാടില്ല. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഈ നടപടി. സ്വകാര്യ ബസുകളില്‍ കാതു പൊട്ടുന്ന ശബ്ദത്തിലാണ് പാട്ട് വെക്കുന്നതെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം.
ഇങ്ങനെ ഉച്ചത്തില്‍ പാട്ടുവെക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. ഗതാഗത കമ്മീഷണര്‍ക്കും ആര്‍ടിഒമാര്‍ക്കും പരാതി നല്‍കിയിട്ട് ഫലമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാട്ട് ഓഫാക്കാന്‍ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടാലും അവര്‍ അനുസരിക്കാറില്ലെന്ന് എം സെയ്തലവിയും കെടി ഹൈദരലിയും പറയുന്നു.
തുടര്‍ന്നാണ് ഇവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഗതാഗത കമ്മീഷണര്‍ക്കും പാലക്കാട്, മലപ്പുറം റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments