കൊച്ചി : സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലളിതമാക്കാന്‍ മന്ത്രി കെ ടി ജലീല്‍. ബിസിനസ് അനായാസമാക്കുക എന്നാ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കെട്ടിട നിര്‍മ്മാണത്തിലെ ഈ നിയമ ഭേദഗതിയെന്നും മന്ത്രി പറഞ്ഞു.
ആവിശ്യമായ ഭേദഗതിയിലൂടെ കോര്പ്പറേഷന്, മുനിസിപാലിറ്റി പഞ്ചായത്ത് എന്നിവിടങ്ങളില്‍ വെവ്വേരീതിയാനെന്നും കെട്ടിട നിയമങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും ഇന്റെലിജെന്റ്റ് സോഫ്റ്റ്വെയര് സ്ഥാപിക്കും. പൈലറ്റ് പദ്ധതിയായി കോഴിക്കോട് കോര്‍പ്പറേഷനിലായിരിക്കും ആദ്യമായി ഇത് സ്ഥാപിക്കുക.
ഈ പ്രൊജക്റ്റ് സാധ്യമാക്കുന്നതോടെ ലോകത്ത് എവിടെ നിന്നും ആവിശ്യമായ രേഖകള്‍ അപ്പ്ലോഡ് ചെയ്താല്‍ പെര്‍മിറ്റ് അപേക്ഷിക്കനാകും. വന്‍കിട നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക അദാലത്ത് ചീഫ് ടൌണ്‍ പ്ലാനറുടെ കാര്യലയത്തില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments