Latest NewsNewsDevotional

സർപ്പദോഷം അകറ്റാൻ നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം

നാഗദൈവങ്ങള്‍ക്ക് അപ്രീതി തോന്നിയാല്‍ കുലത്തിന് തന്നെ ദോഷമെന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ നാഗദോഷമകറ്റാന്‍ ഏറ്റവും പ്രശസ്‌തമായ സ്ഥലം മണ്ണാറശാലയാണ്. എന്നാല്‍, മിക്ക ക്ഷേത്രങ്ങളിലും നാഗദൈവങ്ങളെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുണ്ട്. സർപ്പദോഷമകറ്റാൻ ക്ഷേത്രങ്ങളില്‍ ആയില്യപൂജ നടത്തുന്നത് ഉത്തമമാണ്.

നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടി സമര്‍പ്പിക്കുന്നതും ദോഷം അകറ്റും. മണ്ണാറശാലയിലെ ആയില്യം എഴുന്നളളത്ത് കണ്ടുതൊഴുന്നതും നല്ലതാണ്. സര്‍പ്പത്തെ സ്വപ്‌നം കാണുന്നത് അകറ്റാൻ വെളളിയാഴ്ചകളില്‍ ക്ഷേത്രദര്‍ശനം നടത്തി നാഗദൈവങ്ങള്‍ക്ക് എണ്ണ വാങ്ങി സമര്‍പ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button