Latest NewsKerala

കേരളത്തെ കുറിച്ചുള്ള പ്രചരണം പൊളിച്ച് സോഷ്യല്‍ മീഡിയ

 
കോഴിക്കോട് : കേരളത്തെ കുറിച്ചുള്ള പ്രചരണം പൊളിച്ച് സോഷ്യല്‍ മീഡിയ. ബി.ബി.സിയുടെ പേരിലുള്ള ബി.ബി.സി ന്യൂസ് പോയിന്റ് എന്ന വ്യാജ പോര്‍ട്ടലിലൂടെ കേരളം ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനം എന്ന പേരില്‍ നടക്കുന്ന പ്രചരണം പൊളിച്ച് സോഷ്യല്‍ മീഡിയ. ഡോക്ടറും എഴുത്തുകാരനുമായ നെല്‍സണ്‍ ജോസഫാണ് വ്യാജപ്രചരണം തുറന്നു കാട്ടിയത്. 2017ലെ ഇന്ത്യയിലെ ഏറ്റവും അപകടകരമായ 10 സംസ്ഥാനങ്ങള്‍ എന്ന പേരിലാണ് കേരളത്തിനെതിരായ പ്രചരണം. പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ കേരളം കുറ്റകൃത്യങ്ങളുടെ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നതെന്നാണ് വിശദീകരണം.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പകുതി പോലും ക്രൈം റിപ്പോര്‍ട്ട് ചെയ്യാത്ത മദ്ധ്യപ്രദേശില്‍ 2339 കൊലപാതകമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 2500ല്‍ അധികം, ബീഹാര്‍ 3000നു മുകളില്‍, ഉത്തര്‍ പ്രദേശ് 4000 നു മുകളില്‍. ഇനി ആയിരത്തിനു മുകളില്‍ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളത്തിനു മുകളില്‍ 2000 പീഡനങ്ങളിലധികമുള്ള നാലോ അഞ്ചോ സംസ്ഥാനങ്ങളാണ് ഉള്ളത്. കൂട്ടബലാത്സംഗ സംഭവങ്ങളില്‍ 14 സംസ്ഥാനങ്ങള്‍ കേരളത്തിനു മുകളിലുണ്ട്. എന്നാല്‍ ഈ വസ്തുതകള്‍ മറച്ചുവച്ചാണ് കേരള വിരുദ്ധ പ്രചരണം നടക്കുന്നത്.

കുറ്റകൃത്യങ്ങളുടെ കണക്കെടുത്താല്‍ കേരളം രാജ്യത്തെ ഏറ്റവും അപകടകരമായ സംസ്ഥാനമാണ്. കൊച്ചി കേരളത്തിലെ ഏറ്റവും അപകടകരമായ നഗരമാണ്. കോഗ്‌നൈസബിള്‍ ഒഫന്‍സ് കണക്കിലെടുത്താല്‍ കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് 723.3 എന്ന നിരക്ക് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്നതാണ്. ഏറ്റവുമധികം ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നതിന്റെ പകുതി പോലും കുറ്റകൃത്യങ്ങള്‍ നടക്കാത്ത കേരളത്തെ ബോധപൂര്‍വം താറടിച്ചു കാണിക്കാനുള്ള നീക്കമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് നെല്‍സണ്‍ ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button