തിരുവനന്തപുരം: വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി ഐഎസ് ഭീകരര്‍ മലയാളത്തില്‍ പ്രചാരണം നടത്തിയതായി സൂചന. എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദാണ് വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന.
രണ്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ റഷീദ് നിർമിച്ചതായും ഇതുവഴി ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്നുമാണ് റിപ്പോർട്ട്. ങ്ങളുടെ സമ്മതപ്രകാരമല്ലാതെ ഗ്രൂപ്പിൽ ചേർത്തതായി കാട്ടി ചിലർ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. ഗ്രൂപ്പുകളിലെ സന്ദേശങ്ങളില്‍ അധികവും മലയാളത്തിലുള്ള വോയ്സ് മെസേജുകളാണ്. ‘എന്‍ഐഎക്ക് ഞങ്ങളെ കുറിച്ച് ഒരറിവുമില്ല. അവര്‍ പറയുന്നത് റഷീദ് മരിച്ചെന്നാണ്. ഞാന്‍ റഷീദാണ്. നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ മരണത്തെ സ്നേഹിക്കുന്നവരാണ് ഞങ്ങള്‍’ എന്ന് ഒരു സന്ദേശത്തിൽ പറയുന്നുണ്ട്. മെസേജ് ടു കേരള എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സമ്മതമില്ലാതെ ഇയാൾ പലരേയും ചേർത്തിരുന്നു. സംഭവത്തിൽ അന്വേഷണം
Post Your Comments