ന്യൂഡല്‍ഹി: വന്‍ ആനുകൂല്യങ്ങളോടെ റിലയന്‍സ് ബ്രോഡ്ബാന്‍ഡ് സര്‍വീസ് തുടങ്ങുന്നു. 100 ജിബി ഡാറ്റ 500 രൂപയ്ക്ക് ലഭിക്കുന്ന പ്ലാനോടെയാകും ജിയോ ഫൈബര്‍ അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്. ദീപാവലിയോടെയാകും ലോഞ്ചിങ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
നിലവിൽ വിവിധ കമ്പനികള്‍ ഇതിന്റെ പകുതി ഡാറ്റയ്ക്ക് ഇരട്ടി തുകയാണ് ഈടാക്കുന്നത്. ജിയോ ഫൈബര്‍ നെറ്റ് വര്‍ക്ക് 100 എംപിബിഎസ് ശേഷിയുള്ളതാണ്. മെട്രോ ഉള്‍പ്പടെയുളള പത്ത് നഗരങ്ങളില്‍ നിലവില്‍ സേവനം നല്‍കുന്നുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തില്‍ സേവനം നല്‍കുക. ഡിസംബറോടെ 100 ഇടങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കും.
Post Your Comments