മേഘാലയ : ഭക്ഷ്യ വിഷബാധയെ തുടർന്ന് 8 കുട്ടികൾക്ക് ദാരുണാന്ത്യം. നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഘാലയിലെ റി-ഭോയി ജില്ലയിലെ നൊങ്ക്യ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷം പള്ളിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്.
മൂന്ന് കുട്ടികൾ തിങ്കളാഴ്ച്ചയും, അഞ്ച് കുട്ടികൾ ചൊവ്വാഴ്ച്ച രാവിലെയാണ് മരിച്ചതെന്നും, സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ജില്ലാ മജിസ്ട്രേറ്റ് ചിന്മയി പി ഗോത്മാരെ അറിയിച്ചു.
Post Your Comments