Latest NewsGulf

ദുബായിലെ പ്ലാസ്റ്റിക് അരി : പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് അധികൃതര്‍

 
ദുബായ് : ദുബായില്‍ പ്ലാസ്റ്റിക് അരി വില്‍ക്കപ്പെടുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ദുബായ് മുന്‍സിപ്പാലിറ്റി അറിയിച്ചു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ്. വിപണിയില്‍ കിട്ടുന്ന എല്ലാത്തരം അരിയും ഗുണമേന്മയുള്ളതാണ്. നിലവാരത്തിലും വിലയിലും മാറ്റമുണ്ടെങ്കിലും എല്ലാ അരിയും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നവയാണ്. പ്ലാസ്റ്റിക് അരിയുണ്ടെങ്കില്‍ പാചകം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്കു തന്നെ അത് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.

ദുബായിലെ മാര്‍ക്കറ്റുകളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളെല്ലാം നിരന്തരം പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടുന്നവയാണെന്നും ഇക്കാര്യത്തില്‍ പേടിക്കാനില്ലെന്നും മുന്‍സിപ്പാലിറ്റി വ്യക്തമാക്കി. യു.എ.ഇ മാര്‍ക്കറ്റുകളില്‍ വില്‍ക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ചോദ്യം ചെയ്യാന്‍ വേണ്ടി മനപൂര്‍വമാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും മുന്‍സിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അതു ശ്രദ്ധയില്‍ പെട്ടാല്‍ 800900 എന്ന നമ്പരില്‍ അറിയിക്കണമെന്നും ഇമാന്‍ അല്‍ ബസ്താക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button