ന്യൂഡൽഹി : തെലുങ്ക് സിനിമ സംവിധായകനും നിർമാതാവുമായ ദസരി നാരായണ റാവു (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഹൈദരാബാദിലായിരുന്നു അന്ത്യം. വൃക്കയ്ക്കും ശ്വാസകോശത്തിനും അണുബാധയേറ്റതിനെ തുടർന്ന് നാരായാണ റാവു അടുത്തിടെ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.
തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി അദ്ദേഹം 125 സിനിമകളാണ് സംവിധാനം ചെയ്തത്. സംവിധാനത്തിന് ദേശീയ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. 50 സിനിമകളാണ് നാരായാണ റാവു നിർമിച്ചിരിക്കുന്നത്.
Post Your Comments