Latest NewsIndia

ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

 
ചെന്നൈ : ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മദ്രാസ് ഐ.ഐ.ടി.യില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിയെയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. മലപ്പുറം സ്വദേശി സൂരജിനാണ് മര്‍ദനമേറ്റത്. കണ്ണിന് ഗുരുതര പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുറത്ത് നിന്നും തയ്യാറാക്കി കൊണ്ടു വന്ന ഭക്ഷണം ക്യാംപസിനകത്ത് വിതരണം ചെയ്യുകയായിരുന്നുവെന്നും ഏതാണ്ട് നൂറോളം പേര്‍ ഇതില്‍ പങ്കെടുത്തതയായും സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐ.ഐ.ടി.യില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ രംഗത്തു വന്ന ഒരു സംഘം സൂരജിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button