
തിരുവനന്തപുരം : ഏകദൈവം എന്ന വിശ്വാസപ്രമാണത്തില്‍ ഐക്യപ്പെട്ട മുസ്ലീങ്ങളെ വീണ്ടും ഐക്യപ്പെടുത്താന്‍ പടച്ചവനേക്കാള്‍ വലിയവര്‍ വരേണ്ടി വരുമെന്ന് സംവിധായകന്‍ ആഷിഖ് അബു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹാദിയ കേസുമായി ബന്ധപ്പെട്ട് മുസ്ലീം ഐക്യവേദി നടത്തിയ പ്രകോപനപരകമായ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ പ്രസ്താവന.
നമ്മുടെ പൂര്‍വികര്‍ ശരിയായ വിദ്യാഭ്യാസത്തിന്റെ മൂല്യവും ശക്തിയും തിരിച്ചറിഞ്ഞതുകൊണ്ടാണ് പല തരത്തിലുള്ള പ്രകോപനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടും നമ്മള്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇടം കൊടുക്കാന്‍ താല്പര്യമില്ലാത്ത, സമാധാനം ആഗ്രഹിക്കുന്ന, കലയെ സ്‌നേഹിക്കുന്ന സഹൃദയരാതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുതിയ തലമുറ ബോധമുള്ളവരാണെന്നും അതുകൊണ്ടു മാത്രമാണ് കേരളത്തില്‍ ജീവിതാന്തരീക്ഷം ഇത്രയെങ്കിലും സമാധാനപൂര്‍ണമായതെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
Post Your Comments