CinemaLatest NewsNewsUncategorized

മുന്‍കാല നടിയെ ആസ്പത്രിയില്‍ ഉപേക്ഷിച്ച്‌ മക്കള്‍ കടന്നുകളഞ്ഞു

രാജ്കുമാറിന്റെ പക്കീസ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ഗീതാ കപൂറിനെ മക്കള്‍ ആസ്പത്രയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതായി പരാതി. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് മുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ഏപ്രില്‍ 21 നാണ് ഗീതയെ മകന്‍ രാജ പ്രവേശിപ്പിച്ചത്.

എന്നാല്‍ വൃദ്ധസദനത്തില്‍ പോകാന്‍ ഞാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‍ മകന്‍ തന്നെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും ഭക്ഷണവും വെള്ളവും തരാതെ മുറിയില്‍ പൂട്ടിയിടാറുണ്ടായിരുന്നെന്നും ഗീത പറഞ്ഞു.

ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ബില്‍ അടയ്ക്കാനുള്ള പണം എടിഎം ല്‍ നിന്ന് എടുത്തിട്ട് വരാമെന്ന് പറഞ്ഞാണ് മകന്‍ പുറത്ത് പോയതെന്ന് ഗീത പറയുന്നു. എന്നാല്‍ പിന്നീട് മടങ്ങി വന്നില്ല. ഒന്നര ലക്ഷം രൂപയാണ് ഗീതയുടെ ചികിത്സയ്ക്കായി ചെലവായത്. എന്നാല്‍, മക്കള്‍ പണം തരാനോ ഗീതയെ കൂട്ടിക്കൊണ്ടു പോകനോ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മക്കള്‍ക്കെതിരെ ആസ്പത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ചലച്ചിത്ര നിര്‍മാതാക്കളായ രമേശ് തൗരാനിയും അശോക് പണ്ഡിറ്റും ഗീതയുടെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button