കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ വൈദ്യൂതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ കേരളം നേടിയത് വലിയ നേട്ടമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്ലാവരും ഒന്നിച്ചു നീങ്ങിയാല്‍ ഇനിയും വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ഇബിയെ മാത്രം ആശ്രയിച്ച് കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഹരിക്കാനാക്കില്ലെന്നും സോളാര്‍ അടക്കമുള്ള മറ്റ് കാര്യങ്ങളിലേക്ക് മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് കെഎസ്ഇബിയെ എത്തിക്കുന്നതില്‍ മന്ത്രി എം.എം. മണി വലിയ പങ്കു വഹിച്ചു. ഇതില്‍ മണിയെയും കെഎസ്ഇബി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദേശ സ്ഥാപനങ്ങളും എംഎല്‍എമാരും സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി സഹകരിച്ചു. കെഎസ്ഇബി ജീവനക്കാരുടെ അര്‍പ്പണ ബോധവും പദ്ധതിയുടെ വിജയത്തിനും കാരണമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments