‘വാന്നാക്രൈ’ ആക്രമണത്തിന്റെ പിന്നാലെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും മാൽവെയർ കണ്ടെത്തിയതായി മുന്നറിയിപ്പ്. ജൂഡി എന്ന് പേരിട്ടിരിക്കുന്ന മാല്‍വേയര്‍ ഗൂഗിള്‍ ആപ്പുകള്‍ വഴി ഇതിനകം 8.5 ദശലക്ഷം മുതല്‍ 36.5 ദശലക്ഷം യൂസര്‍മാരെ ആക്രമിച്ചതായാണ് റിപ്പോർട്ട്. പ്ലേ സ്റ്റോറിലെ 41 ആപ്പുകളിലാണ് മാൽവെയർ കണ്ടെത്തിയിരിക്കുന്നത്.
സുരക്ഷാ ഗവേഷകരായ ചെക്ക് പോയിന്റ് നൽകിയ വിവരത്തെത്തുടർന്ന് മാല്‍വേയര്‍ ബാധ കണ്ടെത്തിയ ആപ്പുകള്‍ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്യാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ കിനിവിനി വികസിപ്പിച്ചെടുത്ത ജൂഡി മാല്‍വേര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളെയാണ് ബാധിക്കുന്നത്.
Post Your Comments