നാഗ്പൂര്‍: മലിനീകരണം കുറച്ച് ഇന്ത്യയിലെ ആദ്യ പരിസ്ഥിതി സൗഹൃദനഗരമകാന്‍ ഒരുങ്ങുകയാണ് നാഗ്പൂര്‍. ഇതിന്റെ ഭാഗമായി മലിനീകരണമുണ്ടാക്കാത്ത 200 പുതിയ വാഹനങ്ങള്‍ പുറത്തിറക്കി. വൈദ്യുതി ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ബസ്, കാര്‍, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളാണ് ആദ്യഘട്ടമായി പുറത്തിറക്കിയത്.
മലിനീകരണതോത് കുറയ്ക്കാനായി രാജ്യവ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ പടിയായാണ് നാഗ്പൂരില്‍ പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതി നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി ഇത് എല്ലാ മേഖലയിലും വ്യാപിപ്പിക്കനാണ് ശ്രമം. വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കിയതിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ഇത്തരം വാഹനങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ആകര്‍ഷകമായ വായ്പാ പദ്ധതികളും പ്രഖ്യാപിക്കും.
മഹാരാഷ്ട്രയിലെ എല്ലാ പ്രധാന നഗരങ്ങളും പരിസ്ഥിതി സൗഹാര്‍ദ്ദമാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ മുതല്‍മുടക്കാന്‍ ഇതിനോടകം നിരവധി കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നാഗ്പൂര്‍ മാൃതകയിലാകും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുക.
Post Your Comments