അബുദാബി: ഇന്ത്യയിലെ ചികിത്സയ്ക്ക് ശേഷം അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കായി പോയ ഈജിപ്ഷ്യൻ യുവതി ഇമാൻ അഹമ്മദ് ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായി തനിയെ ഭക്ഷണം കഴിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇമാന്റെ സംസാരവും ശബ്ദവും വ്യക്തമായി വരുന്നുണ്ടെന്നും സന്ദർശകരുമായി ഇമാൻ സംസാരിക്കാൻ തുടങ്ങിയെന്നും അധികൃതർ വ്യക്തമാക്കി .
മുംബൈയിലെ മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷം മെയ് 4നാണ് ഇമാനെ അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലേക്ക് ലേക്ക് മാറ്റിയത് . ഇമാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങിയെന്നും രണ്ട് വര്‍ഷത്തിനിടയില്‍ ഇതാദ്യമാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ യാസിന് എല്‍ ഷഹാത് അറിയിച്ചു.
Post Your Comments