കോട്ടയം•കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിഷം കഴിച്ച ശേഷം പോലീസ് സ്റ്റേഷനിലെത്തി. ഒളിച്ചോടിപ്പോയ ശേഷം തിരികെയെത്തിയ യുവതിയെ വീട്ടുകാര്‍ സ്വീകരിക്കാതിരുന്നതിന്റെ മനോവിഷമത്തിലാണ് യുവതി കടുംകൈ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് പാമ്പാടി സ്റ്റേഷനിലാണ് സംഭവം. വിഷം കഴിച്ച ശേഷം സ്റ്റേഷനിലേക്ക് ഓടിക്കയറിയ മീനടം മഞ്ഞാടി സ്വദേശിനിയെ പോലീസുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് പാദുവയിലുള്ള കാമുകനുമായി യുവതി ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ യുവതിയുടെ സ്വഭാവം ശരിയല്ലെന്ന് പറഞ്ഞ് കാമുകന്റെ വീട്ടുകാര്‍ ബഹളം തുടങ്ങി. വഴക്ക് സഹിക്കാതെയായപ്പോള്‍ വീടുവിട്ടിറങ്ങാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ യുവതിയെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ഞടി കവലയില്‍ നിന്നും ആട്ടോറിക്ഷയില്‍ പാമ്പാടിയില്‍ എത്തി വിഷം കഴിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരമറിഞ്ഞയുടനെ സി.ഐ സാജു വര്‍ഗീസ്, എസ്.ഐ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സി.ഐ.യുടെ വാഹനത്തില്‍ യുവതിയെ താലൂക്കാശുപത്രിയില്‍ എത്തിച്ചു. വയറുകഴുകി അടിയന്തിര ചികിത്സ ഉറപ്പാക്കുകയും ചെയ്തതു. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ ഏല്‍പ്പിച്ചു. കേസ് കോട്ടയം വനിതാ സെല്ലിന് കൈമാറി.
Post Your Comments