കണ്ണൂർ: ബീഫ് രാഷ്ട്രീയം രാജ്യത്താകമാനം അലയടിക്കുമ്പോൾ ഇറച്ചിക്കച്ചവടക്കാർക്കായി പുതിയ സംഘടനയുമായി സിപിഎം രംഗത്ത്.കണ്ണൂര്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച് സി.െഎ.ടി.യുവിന് കീഴില്‍ ‘മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന്’ എന്ന പുതിയ സംഘടനക്കാണ് സിപിഎം രൂപം നൽകിയത്. സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇതാദ്യമാണ് ഇറച്ചി കച്ചവടക്കാരുടെ സംഘടന.
ന്യൂനപക്ഷങ്ങളെ തങ്ങളിലേക്കടുപ്പിക്കാനുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്ന് ആരോപണമുണ്ട്.കണ്ണൂർ ജില്ലയിൽ മാത്രം ഇറച്ചി വ്യാപാരവുമായി ബന്ധപ്പെട്ടു അയ്യായിരത്തോളം പേര് ജോലി ചെയ്യുന്നുണ്ട്. മുസ്‌ലിം ലീഗിന്റെ കീഴിലുള്ള എസ്.ടി.യുവിനെ ഒതുക്കാനാണ് പുതിയ സംഘടനാ എന്നാണു വിലയിരുത്തൽ.കണ്ണൂരില്‍ തുടക്കംകുറിച്ച മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണു പാർട്ടിയുടെ പദ്ധതി.
സംഘടന രൂപവത്കരിക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ ഇറച്ചിക്കച്ചവടക്കാരെ വിളിച്ചുചേര്‍ത്ത് യോഗങ്ങള്‍ ചേര്‍ന്നു. മീറ്റ് വര്‍ക്കേഴ്സ് യൂണിയന്റെ (സി.ഐ .ടി.യു) ആദ്യ മെംബര്‍ഷിപ് വിതരണപരിപാടി ഇന്ന് കണ്ണൂര്‍ സിറ്റി മുസ്‌ലിം ജമാഅത്ത് ഒാഡിറ്റോറിയത്തില്‍ സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ.മനോഹരന്റെ നേതൃത്വത്തില്‍ നടക്കും.
Post Your Comments