Cinema

കന്നുകാലി കശാപ്പ് നിരോധനം; യൂത്ത് കോൺഗ്രസ്സുകാരെ വിമര്‍ശിച്ച് രഞ്ജിനി ഹരിദാസ്‌

കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രവര്‍ത്തന രീതിക്കെതിരെ വ്യാപകമായി എതിര്‍പ്പ്.

പ്രതിഷേധ പരിപാടിക്കിടെ മാടിനെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിയെ വിമർശിച്ച് രഞ്ജിനി ഹരിസാദ് രംഗത്ത്. നിലപാട് വ്യക്തമാക്കി രഞ്ജിനി ഹരിസാദ് . ഫെയ്സ്ബുക്കിലൂടെയാണ് നടി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

യൂത്ത് കോൺഗ്രസിന്റേത് ഭീകരവും കാടത്തവുമായ നടപടിയാണെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. മൃഗത്തെ ഇവർ പൊതു സ്ഥലത്ത് കശാപ് ചെയ്യുന്ന വീഡിയോയും പോസ്റ്റ് ചെയ്തുകൊണ്ടാണ് രഞ്ജിനി തന്‍റെ അഭിപ്രായം പറയുന്നത്.

ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂർ സിറ്റി ജംക്‌ഷനിലാണു യൂത്ത് കോൺഗ്രസിന്റേ പ്രതിഷേധ പ്രകടനം നടന്നത്. മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

shortlink

Post Your Comments


Back to top button