മുംബൈ ; മോഷ്ടാവായ ഭർത്താവിനെ തേടി പോലീസ് നിരന്തരം വീട്ടില്‍ എത്തുന്നത് തടയാന്‍ ഭർത്താവിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ച് ഭാര്യ. ഇരുവരും ചേര്‍ന്നുള്ള പദ്ധതിയില്‍ ഇയാളെ പിടികൂടാനും സാധിച്ചു.
ഭവനഭേദനവും മൊബൈൽ മോഷണവും നടത്തുന്ന ഷാമു നയീം അൻസാരിയെയാണ് പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ മോഷണ കേസുമായി ബന്ധപ്പെട്ട് പോലീസ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ സഹികെട്ട് ഇത്തരമൊരു തീരുമാനം എടുത്തത്. ഒരിക്കലെങ്കിലും പിടിക്കപ്പെട്ട് ജയിലിൽ പോയാൽ ഭർത്താവ് ശരിയാവുമെന്ന പ്രതീക്ഷയില്‍ ഭർത്താവിനെ പിടിക്കാൻ സഹായിക്കാമെന്ന്‍ ഇവര്‍ പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന്‍ പോലീസ് രഹസ്യമായി നിൽക്കുന്ന ഇടത്തേക്ക് ഷാമുവിനെ വിളിച്ചുവരുത്തിയാണ് ഇയാളെ പിടികൂടാന്‍ ഭാര്യ സഹായിച്ചത്. അതോടൊപ്പം തന്നെ ഭാര്യയാണ് കെണിക്ക് പിന്നിലെന്ന് അറിയാതിരിക്കാന്‍ സംഭവ സ്ഥലത്ത് യുവതിയെ എത്തിക്കാതിരിക്കാനും പോലീസ് ശ്രദ്ധിച്ചു.
Post Your Comments